വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Sunday, March 24, 2019 12:08 AM IST
ക​രു​വാ​ര​ക്കുണ്ട്: ​പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ചേ​ർ​ന്നു സൗ​ജ​ന്യ മെ​ഗാ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ക്യാ​ന്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ലാ​ൻ​സ്‌ലറ്റ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി, ജീ​വി​ത ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണ സ​മ​ഗ്ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. റി​സ്ക്ക് ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട 150 പേ​ർ ക്യാ​ന്പി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സി​നു ഡോ​ക്ട​ർ കെ.​റ​ഷീ​ദ് നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഗോ​പ​കു​മാ​ർ, ശ്രീ​ജ, ജ​ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പീ​ഡനക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

എ​ട​ക്ക​ര: വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പോ​ത്തു​ക​ൽ ഭൂ​ദാ​നം തോ​ണി​ക്ക​ര ഉ​മ്മ​റി​നെ​യാ​ണ് (34) പോ​ത്തു​ക​ൽ എ​സ്ഐ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.