മു​ത്ത​ങ്ങ​യി​ൽ 6 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, March 24, 2019 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.
മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ന​ൽ (25), സ​ജീ​ഷ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് ക​ഞ്ചാ​വ് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.
ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.