മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, March 24, 2019 12:15 AM IST
മാ​ന​ന്ത​വാ​ടി: മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ സ​ബ്ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​തി​നെ​ത്തു​ട​ർ​ന്നു അ​ട​ച്ചു​പൂ​ട്ടി​യ എ​രു​മ​ത്തെ​രു​വി​ലെ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് മൈ​സൂ​രു റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൈ​സൂ​രു റോ​ഡി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു സ​മീ​പം മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് താ​ത്കാ​ലി​ക​മാ​യി ക​ച്ച​വ​ടം തു​ട​ങ്ങി​യ​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യ​ല്ല മാ​ർ​ക്ക​റ്റ് തു​റ​ന്ന​തെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​മാ​സം നാ​ലി​നാ​ണ് എ​രു​മ​ത്തെ​രു​വി​ലെ മാ​ർ​ക്ക​റ്റ് അ​ട​ച്ച​ത്.
പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം മാ​ർ​ക്ക​റ്റി​ന് മു​ന്പി​ൽ മൊ​ത്ത,ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ന്നു. വീ​ണ്ടും പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​ച്ച​വ​ടം നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു.