ചീ​ങ്ങോ​ട് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Sunday, March 24, 2019 12:15 AM IST
ന​ട​വ​യ​ൽ: ചീ​ങ്ങോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. സ​ന്ധ്യ ആ​കു​ന്ന​തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട്ട പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ൽ​പ്പെ​ട്ട പേ​രൂ​ർ, ചീ​ങ്ങോ​ട്, എ​ട​ക്കാ​ട്, ക​യ്യാ​ല​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം കാ​ര​ണം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
പേ​രൂ​ർ അ​യ​നി​മ​ല വ​ന​ത്തി​ൽ നി​ന്നും ട്ര​ഞ്ചും വൈ​ദ്യു​ത വേ​ലി​യും ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​ക്ക​ണ്ടി ജോ​ണ്‍​സ​ന്‍റെ വി​ള​വെ​ടു​ക്കാ​റാ​യ 300ളം ​പൂ​വ​ൻ വാ​ഴ​ക​ൾ ആ​ന ന​ശി​പ്പി​ച്ചു. ജോ​ണി കാ​നാ​പ​റ​ന്പി​ൽ, മു​ഞ്ഞാ​ട്ട് ബി​ജു, പേ​രൂ​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളും ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ്ണ​മാ​യി ന​ശി​ച്ചു.
കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട പ​രി​ഹാ​ര​ം വ​നം വ​കു​പ്പ് ന​ൽ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് ന​ൽ​കു​ന്ന​ത്.
ഇ​ത് ല​ഭി​ക്കാ​നും ക​ട​ന്പ​ക​ൾ എ​റെ ക​ട​ക്ക​ണം. ചീ​ങ്ങോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു വ​രു​ന്ന കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.