സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, March 24, 2019 12:15 AM IST
മാ​ന​ന്ത​വാ​ടി: ല​ഹ​രി​യി​ൽ​നി​ന്ന് കാ​യി​ക​ല​ഹ​രി​യി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​മൈ​ത്രി എ​ക്സൈ​സ് താ​ലൂ​ക്കി​ലെ പ​ട്ടി​ക​വ​ർ​ഗ യു​വാ​ക്ക​ൾ​ക്കു സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 12 ക്ല​ബു​ക​ളി​ലെ 135 അം​ഗ​ങ്ങ​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. കി​റ്റ് ല​ഭി​ച്ച​തി​ൽ ഒ​ന്പ​തു ഫു​ട്ബോ​ൾ ടീം ​അം​ഗ​ങ്ങ​ളും മൂ​ന്നു വോ​ളി​ബോ​ൾ ടീം ​അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടും.
ജേ​ഴ്സി, ബൂ​ട്ട്, ഫു​ട്ബോ​ൾ, വോ​ളി ബോ​ൾ, വോ​ളി​ബോ​ൾ നെ​റ്റ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ​ന​ഗ​രി​യി​ൽ കി​റ്റ് വി​ത​ര​ണം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മാ​ത്യൂ​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ൽ​മ ജോ​സ്, കെ.​എ​സ്. ഷാ​ജി, എ.​ജെ. ഷാ​ജി, പി. ​ബാ​ബു​രാ​ജ്, ബാ​ബു മൃ​ദു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.