വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, March 24, 2019 12:15 AM IST
ക​ൽ​പ്പ​റ്റ:​പ​ത്ത് വ​ർ​ഷം മു​ൻ​പു​ള്ള​തും വാ​റ്റ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്ത​തു​മാ​യ ഫ​യ​ലു​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ച്ച് ഇ​ഫ​ക്ടീ​വ്നെ​സ് ഇ​ൻ ടാ​ക്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്ന പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. ഉൗ​ഹോ​പോ​ഹ​ത്തി​ൽ മാ​ത്രം വീ​ണ്ടും അ​സ​സ്മെ​ന്‍റ് ന​ട​ത്തി​വ​രി​ക​യാ​ണ് വാ​ണി​ജ്യ നി​കു​തി​വ​കു​പ്പ്. സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​ർ​ക്ക് മ​ന​സി​ലാ​കാ​ത്ത ത​ര​ത്തി​ലാ​ണ് നി​കു​തി വ​കു​പ്പ് അ​യ​യ്ക്കു​ന്ന നോ​ട്ടീ​സ്.

പ്ര​ള​യാ​ന​ന്ത​രം വ്യാ​പാ​ര മാ​ന്ദ്യം അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ നി​ല​നി​ൽ​പ്പി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. നി​കു​തി​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യും അ​സ​സ്മെ​ന്‍റു​ക​ൾ​ക്ക് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്തും കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ധ​ന​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യ​ല്ല നി​കു​തി വ​കു​പ്പ് ഇ​തി​ന് തു​നി​യു​ന്ന​തെ​ങ്കി​ൽ ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.