തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ര​ജി​സ്റ്റ​റി​ൽ എ​ഴു​തി സൂ​ക്ഷി​ക്ക​ണം: ക​ള​ക്ട​ർ
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ ര​ജി​സ്റ്റ​റി​ൽ എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ നി​ർ​ദേ​ശി​ച്ചു. ചേം​ബ​റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ ഈ ​നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്ത​രു​ത്. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ർ​ഡിം​ഗു​ക​ളോ പോ​സ്റ്റ​റു​ക​ളോ നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ അ​തി​നു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ര​ങ്ങ​ളി​ൽ ആ​ണി​യ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ഒ​രു കാ​ര​ണ​വ​ശാ​ലും ഫ്ലക്സ് ഉ​പ​യോ​ഗി​ക്ക​രു​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ കൊ​ടി​മ​ര​ങ്ങ​ളി​ൽ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ന​ൽ​കി​വ​രു​ന്ന സ​ഹ​ക​ര​ണം തു​ട​ർ​ന്നും ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ക​റ​പ്പ​സാ​മി, എ​ഡി​എം കെ. ​അ​ജീ​ഷ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി. ​റം​ല, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ, രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​ജ​യ​ൻ ചെ​റു​ക​ര, എ​ൻ.​കെ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.