പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ തീ ​പി​ടിത്തം
Sunday, March 24, 2019 12:18 AM IST
നാ​ദാ​പു​രം: വ​ള​യം മ​ഞ്ഞ​പ്പ​ള്ളി മൈ​താ​ന​ത്തി​നോ​ട് ചേ​ര്‍​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ തീ​പ്പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തീ ​ആ​ളി​പ്പ​ട​ര്‍​ന്ന് പി​ടി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്കാ​ണ് സം​ഭ​വം. മൂ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ പു​ല്ല് വേ​ന​ല്‍ ചൂ​ടി​ല്‍ ഉ​ണ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്നു.
ഒ​രേ​ക്ക​റോ​ളം വ​രു​ന്ന അ​ടി​ക്കാ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. സി​ഗ​ര​റ്റ് കു​റ്റി വ​ലി​ച്ചെ​റി​ഞ്ഞ​താ​വാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. തീ ​ആ​ളി​പ​ട​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​നി​യ​ന്ത്രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​യ​ണ​ച്ചു.