കൈ​പ്പ​റ്റി​യ തു​ക പി​ഴ​യ​ട​ക്കം ഈ​ടാ​ക്കും; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വ് സി​എം​സി കോ​ള​നി​യി​ലെ അ​പ​ക​ട​ക​ര​മാ​യ മ​രം മു​റി​ച്ചു​നീ​ക്കി​യ വ​ക​യി​ൽ ഹെ​ൽ​ത്ത്ഇ​ൻ​സ്പെ​ക്ട​ർ ഒ​രു വ​ർ​ഷം മു​ൻ​പ് കൈ​പ്പ​റ്റി​യ പ​ണം 18 ശ​ത​മാ​നം പ​ലി​ശ​യ​ട​ക്കം കൗ​ൺ​സി​ല​ർ​ക്ക് കൈ​മാ​റാ​ൻ മേ​യ​ർ ഉ​ത്ത​ര​വി​ട്ടു.
അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് മേ​യ​റു​ടെ ന​ട​പ​ടി. കൈ​പ്പ​റ്റി​യ പ​ണം അ​കാ​ര​ണ​മാ​യി കൈ​വ​ശം​വ​ച്ച ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ വ​ത്സ​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മേ​യ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കോ​ള​നി​യി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​വ്യ​ഹ​രി​ദാ​സ് ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. മ​രം​മു​റി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് 18500 രൂ​പ മു​ട​ക്കി മ​രം മു​റി​പ്പി​ച്ചു. ഇ​തി​നാ​യി അ​നു​വ​ദി​ച്ച 18500 രൂ​പ​യു​ടെ ചെ​ക്ക് ഹെ​ൽ​ത് ഇ​ൻ​സ്പെ​ക്ട​ർ വ​ത്സ​ൻ കൈ​വ​ശം വ​യ് ക്കു​ക യാ ​യി​രു​ന്നു. പ​ണം കൈ​പ്പ​റ്റി​യ​തു​മു​ത​ൽ 18 ശ​ത​മാ​നം പി​ഴ​പ​ലി​ശ ക​ണ​ക്കാ​ക്കി മൊ​ത്തം 20700 രൂ​പ വ​ത്സ​നി​ൽ​നി​ന്ന് ഈ​ടാ​ക്കി ന​വ്യ​ഹ​രി​ദാ​സി​ന് കൈ​മാ​റും. ഇ​തി​നു​പു​റ​മെ ക​ർ​ശ​ന വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​കും.