ത​ർ​ക്കഭൂ​മി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള​ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു
Sunday, March 24, 2019 12:22 AM IST
കൊ​ണ്ടോ​ട്ടി: ത​ർ​ക്ക​ത്തി​ലു​ള​ള ശ്മ​ശാ​ന ഭൂ​മി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നെ​ത്തി​യ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. ഇ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ മ​ട​ങ്ങി. മൃ​ത​ദേ​ഹം പി​ന്നീ​ട് പോ​ലീ​സ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് എ​ക്കാ​പ്പ​റ​ന്പ് ഒ​ഴു​കൂ​ർ റോ​ഡി​ന് സ​മീ​പ​ത്തെ ശ്മ​ശാ​ന സ്ഥ​ല​ത്ത് സം​ഭ​വം. കി​ഴി​ശേ​രി പു​ല്ല​ഞ്ചേ​രി ക​ള​ത്തി​ങ്ങ​ൽ ക​ണ്ണ​ൻ​കു​ട്ടി (60)യു​ടെ മൃ​ത​ദേ​ഹ​വു​മാ​യാ​ണ് ബ​ന്ധു​ക്ക​ൾ ഉ​ച്ച​യോ​ടെ എ​ക്കാ​പ്പ​റ​ന്പ് എ​ത്തി​യ​ത്. ഈ ​സ്ഥ​ലം കു​ടും​ബ ശ്മ​ശാ​ന​മാ​ണെ​ന്ന് കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ത​ർ​ക്കം നി​ല നി​ൽ​ക്കു​ന്നു​ണ്ട്. കോ​ള​നി വാ​സി​ക​ൾ മൃ​ത​ദേ​ഹ​വു​മാ​യി വ​രു​ന്ന​ത​റി​ഞ്ഞ് പോ​ലീ​സും റ​വ​ന്യൂ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ധീ​ന​ത​യി​ലു​ള​ള സ്ഥ​ല​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ആ​ളു​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു. ഇ​തു വ​ക​വ​യ്ക്കാ​തെ സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.
ഇ​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ കോ​ള​നി​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ചെ​റി​യ​തോ​തി​ൽ ലാ​ത്തി വീ​ശു​ക​യും ഇ​രു പ​തോ​ളം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യു​ന്ന​തി​നു​ള്ള കു​ഴി​യെ​ടു​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ചു.
റ​വ​ന്യൂ രേ​ഖ​യി​ലു​ള്ള ശ്മ​ശാ​ന ഭൂ​മി ക​ണ്ടെ​ത്തി​ത്ത​ര​ണ​മെ​ന്നും ത​ങ്ങ​ൾ​ക്ക് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് വേ​റെ വ​ഴി​യി​ല്ലെ​ന്നും ഇ​വ​ർ റ​വ​ന്യൂ അ​ധി​കൃ​ത​രോ​ടും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞു.
അ​ഞ്ചു മ​ണി​യോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ ആ​ളു​ക​ൾ മ​ട​ങ്ങി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ർ​ഡി​ഒ സു​നി​ൽ​ലാ​ൽ, ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.