"സീ​റോ അ​വ​ർ’:ഗ​താ​ഗ​ത നി​യ​മലം​ഘ​നം ന​ട​ത്തി​യ 750 പേ​ർ പി​ടി​യി​ൽ
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി​പോ​ലീ​സ് ആ​രം​ഭി​ച്ച "സീ​റോ അ​വ​ർ'​എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച വാ​ഹ​ന​പ​രി​ശോ​ധ​നാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​കം നി​ശ്ച​യി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ​യും ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി പെ​റ്റി​യോ പി​ഴ​യോ ഈ​ടാ​ക്കി​ല്ല.

പ​ക​രം അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ദി​വ​സം പ്ര​ത്യേ​ക നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കും. ബോ​ധ​വ​ത്കര​ണ ക്ലാ​സിൽ പ​ങ്കെ​ടു​പ്പി​ച്ചു സം​ഭ​വി​ക്കു​മാ​യി​രു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചും ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചും അ​വ​രെ മ​ന​സി​ലാ​ക്കി കൊ​ടു​ത്ത് തു​ട​ർ​ന്ന് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് "സീ​റോ അ​വ​ർ'.
ഇ​ന്ന​ലെ ലോ​ക്ക​ൽ പോ​ലീ​സും ട്രാ​ഫി​ക് പോ​ലീ​സും ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ​ഒ​രു മ​ണി​ക്കൂ​ർ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ 750 പേ​ർ പി​ടി​യി​ലാ​യി. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​വ​ർ, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​വ​ർ, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ, ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​വ​ർ, സി​ഗ്ന​ൽ ലൈ​റ്റ് ലം​ഘ​നം ന​ട​ത്തി​യ​വ​ർ, ഫു​ട്പാ​ത്തി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​വ​ർ, വാ​ഹ​ന​ത്തി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​ർ, തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​വ​ർ തു​ട​ങ്ങി​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ക​ന​ക​ക്കു​ന്നി​നു മു​ൻ​വ​ശ​ത്തു വ​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ സീ​റോ ഓ​വ​ർ പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹി​ച്ചു . ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ആ​ദി​ത്യ,ട്രാ​ഫി​ക് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ജി​ജി ജോ​ർ​ജ്, ജോ​ർ​ജ് കോ​ശി, സ്പെ​ഷ ൽ ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.