ആ​വേ​ശമുണർത്തി ശ​ശി ത​രൂ​ർ; മ​ണ്ഡ​ല പ​ര്യ​ട​നം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ണി​ക​ളി​ലും പ്ര​വ​ർ​ത്ത​ക​രി​ലും ആ​വേ​ശം നി​റ​ച്ച് തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ലം, ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലാ​ണ് ഇ​നി സ്ഥാ​നാ​ർ​ഥി സ​ജീ​വ​മാ​വു​ക. 28 ന് ​മു​ൻ​പാ​യി മ​ണ്ഡ​ലം ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ക്കും. ക​ഴി​ഞ്ഞ 19 നാ​ണ് ത​രൂ​രി​ന്‍റെ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 20 ന് ​തി​രു​വ​ന​ന്ത​പു​രം, 21 ന് ​നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല 22ന് ​നേ​മം, കോ​വ​ളം ഇ​ന്ന​ലെ ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ് എ​ന്നി​ങ്ങ​നെ​യാ​യി​യാ​രു​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ.

അ​ടു​ത്ത ഘ​ട്ട​മാ​യി തു​ട​ങ്ങാ​ൻ പോ​കു​ന്ന ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നു​ക​ൾ മാ​ത്ര​മാ​കാ​തെ കു​ടും​ബ​യോ​ഗ​ങ്ങ​ളാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സ്ക്വാ​ഡ് വ​ർ​ക്കു​ക​ൾ ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന് ഏ​പ്രി​ൽ ഒ​ന്നി​ന് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നാ​ണ് തു​ട​ക്ക​മാ​വു​ക. ക​ന​ത്ത ചൂ​ട് പ​രി​ഗ​ണി​ച്ച് പ​ര്യ​ട​നം സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട് മു​ത​ൽ 11.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ ഒ​ന്പ​ത് വ​രെ​യു​മാ​ണ് മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം.

പൊ​തു​യോ​ഗ​ങ്ങ​ൾ, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, കു​ടും​ബ​യോ​ഗ​ങ്ങ​ൾ, മാ​സ് സ്ക്വാ​ഡ് വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ഏ​പ്രി​ൽ 10 മു​ത​ൽ ആ​രം​ഭി​ക്കും.

രാ​വി​ലെ 10.30 ന് ​ഇ​ന്ദി​ര​ഭ​വ​നി​ൽ ന​ട​ന്ന കെ​പി​സി​സി കാ​ന്പ​യി​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ടാ​ണ് ത​രൂ​ർ ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക ഭ​വ​നി​ൽ ന​ട​ന്ന കെ​പി​എ​സ്ടി​എ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

വൈ​കു​ന്ന​രം ന​ട​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ്, ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.