വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അടൂർ പ്രകാശ്
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​ത്തി​ലേ​ക്ക​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​ക​ൾ താ​ൻ എം​പി​യാ​യാ​ൽ സ്ഥ​ലം മാ​റ്റി​യും വ​ക മാ​റ്റി​യും ചെ​ല​വ​ഴി​ക്കി​ല്ലെ​ന്ന് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ്.
ചി​റ​യി​ൻ​കീ​ഴ് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​ട​യി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ലെ എം​പി മ​ണ്ഡ​ല​ത്തി​ലേ​ക്ക​നു​വ​ദി​ച്ച ഫ​ണ്ട് സ്ഥ​ലം മാ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു പോ​യി വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ലെ ചി​റ​യി​ൻ​കീ​ഴി​ലെ ജ​ന​ങ്ങ​ളോ​ട് വോ​ട്ടു തേ​ടി​യ​ത്.
രാ​വി​ലെ മം​ഗ​ലാ​പു​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ക​ഠി​നം​കു​ളം, മു​രു​ക്കും​പു​ഴ, പെ​രു​ങ്ങു​ഴി, അ​ണ്ടൂ​ർ​ക്കോ​ണം, ക​ണി​യാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ന​ട​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​രു​വി​ക്ക​ര​യി​ലും പൂ​വ​ച്ച​ലി​ലും വോ​ട്ട​ർ​രെ ക​ണ്ട ശേ​ഷം മ​ല​യി​ൻ​കീ​ഴി​ൽ ന​ട​ന്ന കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.
ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ 9.30 വ​രെ കി​ളി​മാ​നൂ​രി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ന​ട​ത്തും. 10 ന് ​വി​ശ്വ​ക​ർ​മ്മ സ​ഭ​യു​ടെ യോ​ഗ​ത്തെ അം​ഭി​സം​ബോ​ധ​ന ചെ​യ്യും. 10.30 മു​ത​ൽ ആ​ലം​കോ​ട് ഉ​ച്ച​യ്ക്കു ശേ​ഷം മു​ന്നു മു​ത​ൽ ക​ര​കു​ള​ത്തും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് ന​ട​ക്കു​ന്ന അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.