ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്: കെ​എ​സ്എ​ഫ്ഇ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽc
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കെ​എ​സ് എ​ഫ്ഇ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
ത​ന്പാ​നൂ​ർ ഹൗ​സിം​ഗ് ബോ​ർ​ഡ് ബ്രാ​ഞ്ചി​ലെ ക​ള​ക​ഷ്ൻ ഏ​ജ​ന്‍റ് അ​നി​ൽ കു​മാ​റാ​ണ്(44) അ​റ​സ്റ്റി​ലാ​യ​ത്. സോ​ന​ക്ക് ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ക​ള​ക്ഷ​ൻ എ​ടു​ത്ത 45,00,000 രൂ​പ
കെ​എ​സ്എ​ഫ്ഇ​യി​ൽ അ​ട​യ്ക്കാ​തെ ത​ട്ടി​പ്പു ന​ട​ത്തി​യ മ​ണ​ക്കാ​ട് വി​ല്ലേ​ജി​ൽ കി​ള്ളി​പ്പാ​ലം പോ​പ്പു​ലാ​ർ ഷോ​റൂ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ൽ കീ​ഴാ​റ​ന്നൂ​ർ ല​യി​നി​ൽ ടി​സി 21/1869 , ശാ​ന്തി നി​വാ​സി​ൽ അ​നി​ൽ​കു​മാ​ർ നെ​യാ​ണ് ത​ന്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കെ​എ​സ്എ​ഫ്ഇ ബ്രാ​ഞ്ചി​ൽ നി​ന്നും ചി​ട്ടി​ക​ൾ മു​ട​ക്കം ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന സ്ഥാ​പ​ന ഉ​ട​മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.ഫോ​ർ​ട്ട് എ​സി​പി പ്ര​താ​പ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ത​ന്പാ​നൂ​ർ സി​ഐ മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​ഖേ​ഷ്, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.