തോ​ന്ന​യ്ക്ക​ൽ ആ​ശാ​ൻ സ്മാ​ര​കം പ്ര​തി​മാ​സ പ​രി​പാ​ടി ഇ​ന്ന്
Sunday, March 24, 2019 12:32 AM IST
പോ​ത്ത​ൻ​കോ​ട്: തോ​ന്ന​യ്ക്ക​ൽ കു​മാ​ര​നാ​ശാ​ൻ ദേ​ശീ​യ സാ​സ്കാ​രി​ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഭാ​ഷ​ണ​വും ആ​ശാ​ൻ കൃ​തി​ക​ളു​ടെ ആ​ലാ​പ​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി ന് ​ന​ട​ക്കും.
മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​രാ​ധി​ക. സി.​ആ​ർ. പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, സു​മേ​ഷ്കൃ​ഷ്ണ​ൻ, ലൗ​ലി ജ​നാ​ർ​ദ്ദ​ന​ൻ, ഗാ​യ​ത്രീ സ​ചീ​ന്ദ്ര​ൻ, സ​ന്തോ​ഷ് തോ​ന്ന​യ​ക്ക​ൽ എ​ന്ന​വ​ർ ആ​ശാ​ൻ കാ​വ്യാ​ലാ​പ​നം ന​ട​ത്തും.