ആ​റ്റി​ങ്ങ​ല്‍ നാ​ലു​വ​രി​പ്പാത: ര​ണ്ടാം​ഘ​ട്ട പു​റ​മ്പോ​ക്കൊ​ഴി​പ്പി​ക്ക​ല്‍ ഉ​ട​ന്‍
Sunday, March 24, 2019 12:32 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി പു​റ​മ്പോ​ക്ക് ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​പ്ര​ദീ​പ് പ​റ​ഞ്ഞു. പു​റ​മ്പോ​ക്ക് ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​ന്ന​യി​ച്ച​വ​രു​ടെ വാ​ദം കേ​ള്‍​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. ത​ര്‍​ക്ക​മു​ന്ന​യി​ച്ച ര​ണ്ടു​പേ​രു​ടെ ഭൂ​മി ഒ​രി​ക്ക​ല്‍​ക്കൂ​ടി അ​ള​ന്ന് പു​റ​മ്പോ​ക്ക് തി​ട്ട​പ്പെ​ടു​ത്തും. ഇ​തി​നാ​യി താ​ലൂ​ക്ക് സ​ര്‍​വേ​വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി​ക​ള്‍​കൂ​ടി പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ ര​ണ്ടാം​ഘ​ട്ടം പു​റ​മ്പോ​ക്കൊ​ഴി​പ്പി​ക്ക​ല്‍ ആ​രം​ഭി​ക്കും.
പൂ​വ​മ്പാ​റ ഹോ​മി​യോ ആ​ശു​പ​ത്രി ജം​ഗ്‌​ഷ​ന്‍​മു​ത​ല്‍ മൂ​ന്നു​മു​ക്കു​വ​രെ നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പു​റ​മ്പോ​ക്കും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 22.75 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്കാ​യി പൊ​ളി​ക്കു​ന്ന മ​തി​ലു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​നാ​യി 2.02 കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ മി​നി​സി​വി​ല്‍​സ്റ്റേ​ഷ​ന്‍, ട്ര​ഷ​റി, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്കു​ക​യും ക​ച്ചേ​രി​ന​ട മു​ത​ല്‍ കി​ഴ​ക്കേ​നാ​ലു​മു​ക്കു​വ​രെ​യു​ള്ള ഭാ​ഗ​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് ചി​ല​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.
പ​ദ്ധ​തി​ക്കാ​യി പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ അ​ത് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച് അ​വ​രു​ടെ വാ​ദം കൂ​ടി​കേ​ട്ട​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് പു​റ​മ്പോ​ക്ക് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക് രേ​ഖാ​മൂ​ലം അ​റി​യി​പ്പു ന​ല്കു​ക​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പു​റ​മ്പോ​ക്കി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന വ​ലി​യ​കെ​ട്ടി​ട​ങ്ങ​ളു​ള്‍​പ്പെ​ടെ സ​ക​ല​നി​ര്‍​മാ​ണ​വും നീ​ക്കം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ കൈ​യേ​റ്റ​വും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഒ​ഴി​പ്പി​ച്ചെ​ടു​ക്കു​മെ​ന്നും എം.​പ്ര​ദീ​പ് പ​റ​ഞ്ഞു.
നാ​ലു​വ​രി​പ്പാത​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​യി ഇ​തി​ല്‍ ര​ണ്ടി​ട​ത്ത് ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ ​മാ​റ്റ​ങ്ങ​ള്‍​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി രൂ​പ​രേ​ഖ ത​യാ​റാ​യാ​ലു​ട​ന്‍ ക​രാ​ര്‍ ന​ട​പ​ടി​ക​ളി​ലേ​യ്ക്കും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​യ്ക്കും ക​ട​ക്കാ​നു​മാ​ണ് തീ​രു​മാ​നം.
പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ധ​ന​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.