നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ത്തു
Sunday, March 24, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​യ​റ്റം ക​യ​റി​യ ടി​പ്പ​ർ ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നി​ലേ​ക്ക് നീ​ങ്ങി വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞു ഇ​ല​ക്ട്രി​ക് ക​മ്പി​ക​ൾ കൂ​ട്ടി​മു​ട്ടി തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു.
ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കീ​ഴാ​യി​ക്കോ​ണം ശാ​ലി​നി ഭ​വ​ൻ സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
സ​മീപ​ത്തെ ഒ​രു ക്വാ​റി​യി​ലേ​യ്ക്ക് പോ​കും വ​ഴി​യാ​ണ് ടി​പ്പ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ഞ്ഞാ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സും, ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്ത് എ​ത്തി വൈ​ദ്യു​തി ബ​ന്ധം നി​ർ​ത്തി​യ ശേ​ഷം തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​ജി​ത്, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.