കു​മ്പ​ള ക്ഷേ​ത്രത്തിലെ ക​വ​ര്‍​ച്ച; വി​ര​ല​ട​യാ​ളം ല​ഭി​ച്ചു
Sunday, March 24, 2019 1:11 AM IST
കു​മ്പ​ള: കു​മ്പ​ള​യി​ല്‍ ന​ട​ന്ന ക്ഷേ​ത്ര ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ്ര​തി​ക​ളു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടു വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ചു. കു​മ്പ​ള ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ര വി​ട്ട​ല ക്ഷേ​ത്ര​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി​യ സം​ഘം ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ ര​ണ്ടു കാ​മ​റ​ക​ള്‍ പ്ലാ​സ്റ്റി​ക് ക​വ​റും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രു​ന്നു. മ​റ്റു കാ​മ​റ​ക​ളി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ഖം തു​ണി കൊ​ണ്ട് മ​റ​ച്ച ര​ണ്ടു​പേ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മാ​ണ് പ​തി​ഞ്ഞി​ട്ടു​ള്ള​ത്. ക്ഷേ​ത്രത്തിനു സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കി​ണ്ടി​യി​ല്‍​നി​ന്ന് മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ കു​റ​ച്ച് ദൂ​രം ഓ​ടി. കു​മ്പ​ള എ​സ്ഐ ആ​ര്‍.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.