സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നാ​ളെ
Sunday, March 24, 2019 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​ന്ദാ​ശ്ര​മം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, മാ​വു​ങ്കാ​ല്‍ സ​ഞ്ജീ​വി​നി ഹോ​സ്പി​റ്റ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളെ മാ​വു​ങ്കാ​ൽ വ്യാ​പാ​ര​ഭ​വ​നി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും.
രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് ക്യാ​മ്പ്. ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍​ണ​യം, ദ​ന്ത പ​രി​ശോ​ധ​ന, പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ത്ക​ര​ണം, സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം, സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സലിം​ഗ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.