കെ. ​പി. സ​തീ​ഷ‌്ച​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന‌് പ്ര​മു​ഖ​രെ​ത്തു​ന്നു
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി കെ. ​പി. സ​തീ​ഷ‌്ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ‌് പ്ര​ചാ​ര​ണ​ത്തി​ന‌് പ്ര​മു​ഖ നേ​താ​ക്ക​ളെ​ത്തു​ന്നു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. സി​പി​എം പോ​ളി​റ്റ‌് ബ്യൂ​റോ അം​ഗം എ​സ‌്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, മ​ന്ത്രി കെ. ​ടി. ജ​ലീ​ൽ എ​ന്നി​വ​ർ ഏ​പ്രി​ൽ ഒ​ന്നി​ന‌് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. മ​ന്ത്രി എ. ​സി. മൊ​യ‌്തീ​ൻ ആ​റി​നും പോ​ളി​റ്റ‌്ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി ഏ​ഴി​നും മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ‌് എ​ട്ടി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പൊ​ളി​റ്റ‌് ബ്യൂ​റോം അം​ഗം എം. ​എ. ബേ​ബി എ​ന്നി​വ​ർ 12നും ​പോ​ളി​റ്റ‌്ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട‌് 16നും ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. സി​പി​എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി 20‌ന‌് ​പ​ര്യ​ട​നം ന​ട​ത്തും.