2020 ഓ​ടെ ക്ഷ​യ​രോ​ഗ വി​മു​ക്ത ജി​ല്ല​യാ​യി കാ​സ​ര്‍​ഗോഡ് മാ​റും: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: 2020 ഓ​ടെ സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ​ത്തെ ക്ഷ​യ​രോ​ഗ​വി​മു​ക്ത ജി​ല്ല​യാ​യി കാ​സ​ർ​ഗോ​ഡ് മാ​റ​ണ​മെ​ന്നും ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു പ​റ​ഞ്ഞു. ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​രി​പാ​ടി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​പാ​ടി​യി​ല്‍ ഒ​ളി​മ്പ്യ​ൻ ഡോ. ​പി.​ടി. ഉ​ഷ മു​ഖ്യാ​തി​ഥി​യാ​യി. ക്ഷ​യ​രോ​ഗ​മെ​ന്ന​ത് ആ​ര്‍​ക്കും ഏ​തു​സ​മ​യ​ത്തും വ​രാ​വു​ന്ന രോ​ഗ​മാ​ണ്. ഇ​തി​നാ​യി കൂ​ടു​ത​ല്‍ മൂ​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​നും കൃ​ത്യ​മാ​യ ചി​കി​ത്സ കൈ​കൊ​ള്ളാ​നും ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ യ​ജ്ഞ​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും പി.​ടി. ഉ​ഷ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​പി. ദി​നേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
ക്ഷ​യ​രോ​ഗ​ദി​ന പ്ര​തി​ജ്ഞ പി.​ടി. ഉ​ഷ ചൊ​ല്ലി​ക്കൊ​ടു​ത്തു. ച​ട​ങ്ങി​ല്‍ ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ ബി.​എ​സ്. റാ​വു​വി​നെ ആ​ദ​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ബി. ​ഭാ​സ്‌​ക​ര​ന്‍, ജി​ല്ലാ പ്രോ​ഗ്രോം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​കെ. രാ​ജാ​റാം, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​ടി. മ​നോ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ടി.​പി. ആ​മി​ന സ്വാ​ഗ​ത​വും ട്രീ​റ്റ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സ​ര്‍ പി.​വി. രാ​ജേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​കോ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് മു​ത​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​രെ സം​ഘ​ടി​പ്പി​ച്ച ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ​റാ​ലി​യും കൂ​ട്ട​യോ​ട്ട​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു, പി.​ടി. ഉ​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.