സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​ കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്ര​ത്തി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​കൾ
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യു​ടെ കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്ര​ത്തി​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ല്‍ മേ​യ് 17 വ​രെ ന​ട​ത്തു​ന്ന ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ടാ​ല​ന്‍റ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ഴ്‌​സും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഥി​ക​ള്‍​ക്ക് സി​വി​ല്‍ സ​ര്‍​വീ​സ് ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്‌​സു​മാ​ണ് ന​ട​ത്തു​ന്ന​ത്. 1,000 രൂ​പ​യും 18 ശ​ത​മാ​നം സ​ര്‍​വീ​സ് ടാ​ക്‌​സും ആ​ണ് ഫീ​സ്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം വ​യ​ല്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8281098876.