വെ​ള്ളാ​യ​ണി കാ​യ​ലി​ൽ മു​ങ്ങി മ​രി​ച്ചു
Sunday, March 24, 2019 1:28 AM IST
നേ​മം: വെ​ള്ളാ​യ​ണി കാ​യ​ലി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾ മു​ങ്ങി മ​രി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​നു​സ​മീ​പ​ം വള്ളക്കടവ് ശ്രീചിത്തിര നഗർ കലാ ഹൗസിൽ പരേതനായ ച​ന്ദ്ര​ന്‍റെ മ​ക​ൻ ബി​ജു (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വെ​ള്ളാ​യ​ണി ഊ​ക്കോ​ട് വേ​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ലാ​ണ് അ​പ​ക​ടം. ബി​ജു കൂ​ട്ടു​കാ​രോ​ടൊ​പ്പ​മാ​ണ് കാ​റി​ലെ​ത്തി​യ​ത്. അ​വി​ടെ​യെ​ത്തി​യ ശേ​ഷം വേ​വി​ള സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ​യും കൂ​ട്ടി​യാ​ണ് കാ​യ​ൽ​ക്ക​ര​യി​ലേ​യ്ക്ക് പോ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നേ​മം പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​രെ​ത്തു​ന്ന​തി​നു​മു​ന്പ് നാ​ട്ടു​കാ​ർ ബി​ജു​വി​നെ ക​ര​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു. അന്പിളിയാണ് ബിജുവിന്‍റെ ഭാര്യ. മക്കൾ: അമൃത, ഗോകുൽ.