ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വാ​ഹ​നസൗ​ക​ര്യം ല​ഭ്യ​മാ​ക്കും
Sunday, March 24, 2019 1:30 AM IST
ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ദി​വ​സം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ വാ​ഹ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​താ​തു വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ weare kannur എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം
അ​ഭി​മാ​ന​ക​രം: കെ.​സി. ജോ​സ​ഫ്

ശ്രീ​ക​ണ്ഠ​പു​രം: രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് യു​ഡി​എ​ഫി​ന് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളും യു​ഡി​എ​ഫ് തൂ​ത്തു​വാ​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പോ​കു​ന്ന ഒ​രാ​ളി​ന് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യ വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​ർ ഭാ​ഗ്യ​വാ​ൻ​മാ​രാ​ണ്. ദേ​ശീ​യ നേ​താ​ക്ക​ൾ ഒ​ന്നി​ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യി​ട്ട​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.