ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്ത​ണം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്
Sunday, March 24, 2019 10:44 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്ത​ണ​മെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​യ​ലി​ൽ പോ​ള പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ചി​ങ്കു​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.