ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Sunday, March 24, 2019 10:45 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ക​രൂ​ർ മാ​ന്പ​ല​യി​ൽ വീ​ട്ടി​ൽ ഹ​രീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച​ത്. സി​ലി​ണ്ട​റി​ൽ നി​ന്ന് തീ ​മു​ക​ളി​ലേ​ക്കു ഉ​യ​രു​ന്ന​തു ക​ണ്ട് ഹ​രീ​ഷ് ച​ണ ചാ​ക്ക് ന​ന​ച്ച് സി​ലി​ണ്ട​റി​നു മു​ക​ളി​ൽ ഇ​ടു​ക​യും സി​ലി​ണ്ട​ർ എ​ടു​ത്ത് വെ​ളി​യി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ക​ഴി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി പ​ന്പ് ചെ​യ്ത് തീ​യ​ണ​ച്ചു. തീ​പി​ടി​ക്കു​ന്ന സ​മ​യം ഹ​രീ​ഷും അ​ച്ഛ​ൻ രാ​ജേ​ന്ദ്ര​ൻ, അ​മ്മ രാ​ധ, ഭാ​ര്യ ക​നി​ല​യും മൂ​ന്നു മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.