ക​ള്ളി​ൽ ക​ഞ്ചാ​വ്: ഷാ​പ്പു​ക​ൾ അ​ട​പ്പി​ച്ചു
Sunday, March 24, 2019 10:45 PM IST
മാ​രാ​രി​ക്കു​ളം: ചേ​ർ​ത്ത​ല എ​ക്സെ​സ് റേ​ഞ്ചി​ലെ ഇ​ട​പ്പോ​ള, പൊ​ക്ലാ​ശേ​രി എ​ന്നീ ഷാ​പ്പു​ക​ളി​ൽ നി​ന്ന് ക​ള്ളി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ ക​ള്ളി​ൽ ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഈ ​ഗ്രൂ​പ്പി​ൽ പെ​ട്ട ഷാ​പ്പു​ക​ൾ എ​ക്സെ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​പ്പി​ച്ചു. ക​ള്ളി​ൽ ക​ഞ്ചാ​വ് ചേ​ർ​ത്ത് വി​ല്ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക​ഞ്ചാ​വ് ക​ല​ർ​ത്തി ക​ള്ള് വി​ല്ക്കു​ന്ന ഷാ​പ്പു​ക​ൾ ഇ​നി​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ ഉ​പ​രോ​ധി​ക്കു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം പ്ര​സ്താ​വി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​വി. രാ​ജു, പി. ​പ്ര​കാ​ശ​ൻ, അ​ജി​കു​മാ​ർ, സു​നി​ത ചാ​ർ​ളി, ഹ​രി​കു​മാ​ർ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, വി​ജേ​ഷ്, പി.​വി. റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.