ഒ​​രു​​ല​​ക്ഷം ലി​​റ്റ​​ർ ശു​​ദ്ധ​​ജ​​ലം വി​​ത​​ര​​ണം​​ചെ​​യ്ത് അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി - എ​​സ്എം​​വൈ​​എം
Sunday, March 24, 2019 10:58 PM IST
ച​​ങ്ങ​​ന​​ശേ​​രി: അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു​​ല​​ക്ഷം ലി​​റ്റ​​ർ ശു​​ദ്ധ​​ജ​​ലം വി​​ത​​ര​​ണം ചെ​​യ്ത് ജ​​ല​​ദി​​നാ​​ച​​ര​​ണം “ക​​രു​​ത​​ൽ 2019’’ ന​​ട​​ത്തി. 16 ഫൊ​​റോ​​ന സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 16 പ്ര​​ദേ​​ശ​​ങ്ങ​​ൾ ദ​​ത്തെ​​ടു​​ത്താ​​ണ് ശു​​ദ്ധ​​ജ​​ലം വി​​ത​​ര​​ണം ചെ​​യ്ത​​ത്. 10,000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ശു​​ദ്ധ​​ജ​​ലം ല​​ഭ്യ​​മാ​​ക്കി.
അ​​തി​​രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം തെ​​ങ്ങ​​ണാ​​യി​​ൽ ശു​​ദ്ധ​​ജ​​ലം വി​​ത​​ര​​ണം ചെ​​യ്ത് വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഫാ.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, ഫാ.​​ജോ​​ബി​​ൻ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ, ഷി​​ജോ ഇ​​ട​​യാ​​ടി​​ൽ, ജ​​സ്റ്റി​​ൻ മ​​ഞ്ചേ​​രി​​ക്ക​​ളം,ജോ​​സ​​ന ജോ​​സ​​ഫ്,അ​​ഞ്ജ​​ലി പി.​​തോ​​മ​​സ്, ഷാ​​രോ​​ണ്‍ ദേ​​വ​​സി, സി​​നോ​​യ് മാ​​ത്യു, ബെ​​ക്സ​​ണ്‍ ഡേ​​വി​​സ്, റോ​​സി സി​​റി​​യ​​ക്, അ​​ഖി​​ൽ ജോ​​ർ​​ജ് ചാ​​ക്കോ, സി​​സ്റ്റ​​ർ സെ​​ലി​​ൻ റോ​​സ്, ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, വാ​​ർ​​ഡ് മെ​​ന്പ​​ർ മി​​നി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.