ഹൈ​റേ​ഞ്ചി​ന്‍റെ മ​ണ്ണി​ൽ ആ​വേ​ശ​മാ​യ് ന​സ്രാ​ണി യു​വ​ശ​ക്തി
Sunday, March 24, 2019 10:58 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​റാ​ലി​ക്കൊ​രു​ക്ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന അ​ഗ്നി​പ്ര​യാ​ണ വി​ളം​ബ​ര ജാ​ഥ​യ്ക്ക് ക​ട്ട​പ്പ​ന ഫൊ​റോ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ സ്വീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.
പ്ര​യാ​ണം വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ട​പ്പ​ന ഫൊ​റോ​ന എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പ​ട്ര​കാ​ലാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച അ​ഗ്നി​പ്ര​യാ​ണം 10 ഇ​ട​വ​ക​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി മേ​രി​കു​ള​ത്ത് സ​മാ​പി​ച്ചു.
ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ വി​വി​ധ ഇ​ട​വ​ക​ക​ളി​ലാ​യി അ​ഗ്നി​പ്ര​യാ​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന ടൗ​ണി​ൽ റോ​ഡ് ഷോ​യും ന​ട​ന്നു.
സ​ഭാ​വി​രു​ദ്ധ ബാ​ഹ്യ​ശ​ക്തി​ക​ൾ​ക്കെ​തി​രേ​യും സ​ഭ​യു​ടെ ന​വോ​ഥാ​ന സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും ഓ​രോ ഇ​ട​വ​ക​യി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കി​യ സ്ലീ​വാ​യും വ​ഹി​ച്ചു​ള്ള അ​ഗ്നി​പ്ര​യാ​ണ​ത്തി​ന് എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പ്പാ​റ, ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, സി​സ്റ്റ​ർ ലി​ൻ​സി ആ​ല​ഞ്ചേ​രി, ബ്ര​ദ​ർ നോ​ബി വെ​ള്ളാ​പ്പ​ള്ളി, അ​മ​ൽ ബേ​ബി, അ​ഞ്ച​നാ ഫി​ലി​പ്പ്, ജി​ജി മാ​ത്യു, മി​ന്‍റു​മോ​ൻ ജോ​സ​ഫ്, അ​ബി മാ​ത്യു, എ​യ്ഞ്ച​ൽ മ​രി​യ, ക​ട്ട​പ്പ​ന ഫൊ​റോ​ന എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ലി​റ്റി​ൻ പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് കു​ര്യ​ൻ, ഷി​നു ക​പ്പി​ലാം​മൂ​ട്ടി​ൽ, ജി​തി​ൻ ജോ​യ്, ജേ​ക്ക​ബ് സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ഴി​ഞ്ഞ മൂ​ന്നി​ന് പാ​ലാ രാ​മ​പു​ര​ത്ത് പാ​റേ​മാ​ക്ക​ൽ തോ​മാ ക​ത്ത​നാ​രു​ടെ ക​ബ​റി​ട​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച അ​ഗ്നി​പ്ര​യാ​ണം ഏ​പ്രി​ൽ 27ന് ​ക​ട്ട​പ്പ​ന​യി​ലും മേ​യ് 12ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു ജൂ​ൺ ര​ണ്ടി​ന് എ​രു​മേ​ലി​യി​ലും ന​ട​ക്കു​ന്ന മ​ഹാ​റാ​ലി​ക​ളോ​ടു​കൂ​ടി സ​മാ​പി​ക്കും.