തോ​ണി​പ്പു​ഴ - നെ​ടും​പ്ര​യാ​ര്‍ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം
Sunday, March 24, 2019 10:59 PM IST
കോ​ഴ​ഞ്ചേ​രി : ത​ടി​യൂ​ർ - തോ​ണി​പ്പു​ഴ റോ​ഡ് സ​ഡ​ക്ക് പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തി പു​ന​ര്‍​നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കെ ഈ ​റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ തോ​ണി​പ്പു​ഴ - ചി​റ​യി​റ​മ്പ് റോ​ഡ് കൂ​ടി പു​ന​ര്‍​നി​ർ​മി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് തോ​ണി​പ്പു​ഴ - ചി​റ​യി​റ​മ്പ് റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. 15 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ നി​ല​വി​ലെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തു​ര്‍​ച്ച​യാ​യി ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍​ക്ക് അ​വ​സാ​നം കാ​ണാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ് തോ​മ​സ് ച​ക്കു​ത​റ, സു​രേ​ഷ് ചാ​ണ്ട​പ്പി​ള​ള, റോ​യി മേ​ച്ചേ​രി​ല്‍, തോ​മ​സ്കു​ട്ടി റാ​ഹു​പ്പാ​റ, സി.​എ.​മാ​ത്യു ചി​റ​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.