എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൊ​ല്ലം, ച​വ​റ മേ​ഖ​ല​ക​ളി​ലെ തു​രു​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Sunday, March 24, 2019 11:05 PM IST
കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കൊ​ല്ലം, ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന തു​രു​ത്തു​ക​ളി​ലേ​ക്ക് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ ക​ട​ന്നു​ചെ​ന്ന​പ്പോ​ൾ അ​ത്യ​ധി​കം ആ​ഹ്ലാ​ദ​ത്തോ​ടെ ജ​ന​സ​മൂ​ഹം പ്രേ​മ​ച​ന്ദ്ര​നെ എ​തി​രേ​റ്റു.

തു​രു​ത്തു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ ആ​വ​ലാ​തി​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​മെ​ന്ന് സ്ഥാ​നാ​ർ​ഥി പ്രേ​മ​ച​ന്ദ്ര​ന്‍റെ ഉ​റ​പ്പ് ജ​ന​ങ്ങ​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ സ്വീ​ക​രി​ച്ചു. തു​രു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​യി പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

സെ​ന്‍റ് തോ​മ​സ് ഐ​ല​ന്‍റി​ൽ നി​ന്നാ​രം​ഭി​ച്ച തു​രു​ത്തു​ക​ളി​ലെ സ​ന്ദ​ർ​ശ​നം ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു​വെ​ന്ന് മു​ൻ​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു. തു​രു​ത്തി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥിത്വ​ത്തെ ഒ​ന്ന​ട​ങ്കം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി ഷി​ബു ബേ​ബി​ജോ​ണ്‍ സൂ​ചി​പ്പി​ച്ചു. ഫാ​ത്തി​മ തു​രു​ത്ത്, ക​ന​കം തു​രു​ത്ത്, അ​രു​ള​പ്പ​ൻ തു​രു​ത്ത്, പു​ത്ത​ൻ​തു​രു​ത്ത്, ക​ല്ലും​പു​റം, തെ​ക്കും​ഭാ​ഗം,

പു​ളി​മൂ​ട്ടി​ൽ​ക്ക​ട​വ് എ​ന്നീ തു​രു​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഐ​ല​ന്‍റി​ലാ​ണ് സ​മാ​പി​ച്ച​ത്. പു​ളി​മൂ​ട്ടി​ൽ​ക്ക​ട​വി​ൽ നി​ന്നും കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ബോ​ട്ടി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഐ​ല​ന്‍റി​ലെ​ത്തി​യ​പ്പോ​ൾ തു​രു​ത്ത് നി​വാ​സി​ക​ൾ സ്ഥാ​നാ​ർ​ഥിക്ക് ഹാ​ർ​ദ​വ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

സ്ഥാ​നാ​ർ​ഥിയോ​ടൊ​പ്പം സി.​ആ​ർ. സു​രേ​ഷ്, വി. ​അ​നി​ൽ​കു​മാ​ർ, കെ.​ആ​ർ. ര​വി, എ. ​പ്ര​ഭാ​ക​ര​ൻ​പി​ള്ള, ദി​ലീ​പ് കൊ​ട്ടാ​രം, പ്ര​ഫ. എ​ൽ. ജ​സ്റ്റ​സ്, ബി​ന്ദു ബാ​ല​ൻ, എ​യ്ഞ്ച​ൽ, സി​ന്ധി, സോ​മ​രാ​ജ​ൻ, ശ​ര​ത്ച​ന്ദ്ര​ൻ​പി​ള്ള, ജെ​യിം​സ് വി​ൻ​സ​ന്‍റ്, എ​സ്.​എ​ഫ്. യേ​ശു​ദാ​സ്, എ​സ്. രാ​ജ്മോ​ഹ​ൻ, സ്റ്റാ​ൻ​ലി വി​ൻ​സ​ന്‍റ്, റ്റൈ​റ്റ​സ്, ച​ര​വി അ​ര​വി, ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.