സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കും: തോ​മ​സ് ഐ​സ​ക്
Sunday, March 24, 2019 11:05 PM IST
കു​ണ്ട​റ: സം​സ്ഥാ​ന​ത്തു അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടും മു​ത​ലാ​ളി​മാ​ർ ഫാ​ക്ട​റി​ക​ൾ തു​റ​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത സ്ഥി​തി തു​ട​ർ​ന്നാ​ൽ ഫാ​ക്ട​റി​ക​ൾ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് മ​ന്ത്രി ഡോ ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കു​ണ്ട​റ മ​ണ്ഡ​ലം തിെര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ പെ​രു​മ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത സ​ഹാ​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. തെര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം നി​റ​വേ​റ്റി കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ, കാ​പ്പെ​ക്സ് ഫാ​ക്ട​റി​ക​ൾ സ​ർ​ക്കാ​ർ സ​മ​യ ബ​ന്ധി​ത​മാ​യി തു​റ​ന്നു.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക്ക​രി​ച്ച​ത്. പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മി​ല്ലാ​തെ ന​ഷ്ട​ത്തി​ലാ​യ മു​ത​ലാ​ളി​മാ​ർ​ക്ക് സ​ർ​ക്കാ​ർ പ​ലി​ശ ന​ൽ​കി​ ക്കൊ​ണ്ട് പ​ലി​ശ​ര​ഹി​ത വാ​യ്പ്പ ആ​വി​ഷ്ക്ക​രി​ച്ചു.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത് മു​ത​ലാ​ളി​മാ​ർ​ക്ക് ക​ട​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി. ഇ​ട​നി​ല​ക്കാ​ർ ലാ​ഭം കൊ​യ്യു​ന്ന​തൊ​ഴി​വാ​ക്കാ​ൻ കാ​ഷ്യു ബോ​ർ​ഡും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. തു​ട​ർ​മാ​ന​മാ​യി തോ​ട്ട​ണ്ടി ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും കേ​ര​ള സ​ർ​ക്കാ​രും ചേ​ർ​ന്ന് സം​യു​ക്ത സം​രം​ഭ​ത്തി​ന് രൂ​പം ന​ൽ​കി.

വി​പ​ണ​ന​ത്തി​ൽ ഇ​ട​നി​ല​ക്കാ​ർ അ​മി​ത ലാ​ഭം കൊ​യ്യു​ന്ന​ തൊ​ഴി​വാ​ക്കാ​ൻ ക​ശു​വ​ണ്ടി ലോ​ക ക​മ്പോ​ള​ത്തി​ൽ നേ​രി​ട്ട് മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ പൂ​ർ​ത്തീ​ക​രി​ച്ചു. ക​മ്പ​നി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ജാ​ത​മാ​ക്കി​യി​ട്ടും ഉ​ട​മ​ക​ൾ നി​ഷേ​ധ നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കുമെന്ന് മന്ത്രി പറഞ്ഞു.

എ ​ഐ ടി ​യു സി ​ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി ജെ ​മെ​ഴ്സി​കു​ട്ടി​യ​മ്മ സംബന്ധിച്ചു.

കാ​ഷ്യു വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​നന്‍റ് കെ ​രാ​ജ​ഗോ​പാ​ൽ, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കേ​ന്ദ്ര കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​ലാ​ലു, സി ​പി ഐ ​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ, സി ​പിഎം ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​ൻ എ​സ് പ്ര​സ​ന്ന കു​മാ​ർ, എ​ൽഡിഎ​ഫ് കു​ണ്ട​റ മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി എ​സ്എ​ൽ സ​ജി​കു​മാ​ർ, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കേ​ന്ദ്ര കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, ടി ​എം മ​ജീ​ദ്, ബി ​സു​ജീ​ന്ദ്ര​ൻ, എ​സ് ഡി ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.