കോ​വി​ൽ​ത്തോ​ട്ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം: വി​മോ​ച​ന പ്രാ​ർ​ഥ​നാ യാ​ത്ര സംഘടിപ്പിച്ചു
Sunday, March 24, 2019 11:26 PM IST
ച​വ​റ: കോ​വി​ൽ​തോ​ട്ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി വി​മോ​ച​ന പ്രാ​ർ​ഥ​നയാ​ത്ര കോ​വി​ൽ​ത്തോ​ട്ട​ത്ത് ന​ട​ന്നു. ഇ​തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആന്‍റ​ണി മു​ല്ല​ശേരി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​മോ​ച​ന പ്രാ​ർ​ഥ​ന യാ​ത്ര​യ്ക്ക് ബി​ഷ​പ്പ് നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത​യി​ലെ നി​ര​വ​ധി വൈദിക രും ക​ന്യാ​സ്ത്രീ​ക​ളും കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
കോ​വി​ൽ​തോ​ട്ട​ത്ത് ഖ​ന​നം ന​ട​ത്തി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ചു​റ്റി​യാ​ണ് യാ​ത്ര ന​ട​ന്ന​ത്. ഖ​ന​ന​ത്തെ തു​ട​ർ​ന്ന് അ​ഗാ​ത​മാ​യി കി​ട​ക്കു​ന്ന കു​ഴി​ക​ളും ബി​ഷ​പ് സ​ന്ദ​ർ​ശി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം പ്ര​ദേ​ശം പാ​രി​സ്ഥി​തി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ടു​ക​യും സാ​മൂ​ഹി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.
നി​യ​മ​പ​ര​മാ​യ ക​രാ​റി​ലെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​വി​ൽ​തോ​ട്ടം നി​വാ​സി​ക​ൾ കെ​എം​എം​എ​ൽ ക​മ്പ​നി​ക്ക് ഭൂ​മി വി​ട്ടു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഭൂ​മി വി​ട്ടു ന​ൽ​കി മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം ക​മ്പ​നി​ക്ക് വി​ട്ടു​ന​ൽ​കി​യ അ​തേ വി​സ്തീ​ർ​ണ്ണ​ത്തി​ൽ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി തി​രി​കെ ന​ൽ​കു​മെ​ന്നും അ​തു​വ​രെ താ​മ​സി​ക്കു​ന്ന ആ​ൾ​ക്കാ​ർ​ക്ക് വീ​ട് വാ​ട​ക ഇ​ന​ത്തി​ൽ 75000 രൂ​പ ന​ൽ​കും, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് തൊ​ഴി​ൽ, ദേ​വാ​ല​യം, സ്കൂ​ൾ, സെ​മി​ത്തേ​രി എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തും, കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും എ​ന്നി​വ​യാ​യി​രു​ന്നു ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ.
എ​ന്നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് അ​തി​ജീ​വ​നം ഞ​ങ്ങ​ളു​ടെ അ​വ​കാ​ശം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി​ട്ടാ​ണ് കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ൾ സ​മ​ര​പാ​ത​യി​ൽ ഉ​ള്ള​ത്.
ഖ​ന​ന​ത്തെ തു​ട​ർ​ന്ന് കോ​വി​ൽ​ത്തോ​ട്ടം പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ മ​ണ്ണി​ട്ടു​നി​ക​ത്തി കോ​വി​ൽ​ത്തോ​ട്ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പു​ലി​മു​ട്ടോ​ടു കൂ​ടി​യ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ന​ട​ത്തി ദേ​വാ​ല​യ​ത്തി​നും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം, പു​ന​ര​ധി​വാ​സ​ത്തി​നും ഭൂ​മി എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണം , ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന വീ​ട്ടു​വാ​ട​ക വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണം, ക​മ്പ​നി​യു​ടെ തൊ​ഴി​ൽ നി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്.
അ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ട​ക്കാ​ല ആ​ശ്വാ​സ​വും സ്ഥി​ര​വ​രു​മാ​ന​മു​ള്ള ജോ​ലി​യും ന​ൽ​ക​ണം. ദേ​വാ​ല​യ​ത്തി​ലും പാ​രീ​ഷ് ഹാ​ളി​ലും സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും മ​തി​യാ​യ കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യം സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
ച​ട​ങ്ങി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ, മോ​ൺ.​ഫ്ര​ഡി​ന​ന്‍റ് കാ​യാ​വി​ൽ, മ​ദ​ർ ജ​ന​റ​ൽ റെ​ക്സി​യാ മേ​രി, ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ബേ​ൽ ലൂ​ഷ്യ​സ്, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജോ​സ് ടൈ​റ്റ​സ്, വൈദീകരായ ബൈ​ജു ജൂ​ലി​യാ​ൻ, ഷാ​ജി ജ​ർ​മ്മ​ൻ, സാ​ജ​ൻ വാ​ൾ​ട്ട​ർ ,ജോ​സ​ഫ് പു​ത്ത​ൻ​വീ​ട്, ജോ​സ​ഫ് ജോ​ൺ ,ബേ​ണി വ​ർ​ഗീ​സ്, ജോ​സ് നെ​റ്റോ, സ​ജി ,ജോ​സ​ഫ് ഡാ​നി​യ​ൽ, ജോ​ൺ ബ്രി​ട്ടോ ,ജാ​ക്സ​ൺ ജ​യിം​സ് റോ​ൾ​ഡ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി നി​ര​വ​ധി പു​രോ​ഗി​ത​രും ക​ന്യാ​സ്ത്രീ സ​മൂ​ഹ​വും അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് പി.​വാ​ല​ന്‍റീ​ൻ, കൈ​ക്കാ​ര​ൻ അ​ജി​കു​മാ​ർ, തൊ​ഴി​ലാ​ളി ഫോ​റം ക​ൺ​വീ​ന​ർ​ ആ​ൻ​സ​ൽ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജ​യ്സ​ൺ ജെ​യിം​സ്, പു​ന​ര​ധി​വാ​സ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി. ​ഹെ​ൻ​ട്രി, സെ​ക്ര​ട്ട​റി ബി. ​ജോ​സ​ഫ്, പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ജെ​സ്ലി​ൻ ബ​ർ​ണാ​ഡ്, ബി​സി​സി കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് മ​ല്യ​ർ എ​ന്നി​വ​രും വി​മോ​ച​ന പ്രാ​ർ​ത്ഥ​ന യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.