കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ളു​ടെ രോ​ദ​നം കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ല: ബി​ഷ​പ്
Sunday, March 24, 2019 11:26 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ളു​ടെ രോ​ദ​നം കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന് കൊ​ല്ലം ബി​ഷപ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. കോ​വി​ൽ​ത്തോ​ട്ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ന​ട​ന്ന വി​മോ​ച​ന പ്രാ​ർ​ഥ​ന യാ​ത്ര​യ്ക്ക് ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കവെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ൽ തോ​ട്ട​ത്തെ മ​ണ്ണ് ലാ​ഭ​ത്തി​നു​വേ​ണ്ടി മാ​ത്രം എ​ടു​ത്ത ഒ​രു പ്ര​വൃ​ത്തി​യാ​ണ്.
എ​ന്നാ​ൽ സ​ർ​ക്കാ​രോ ക​മ്പ​നി​യോ ലാ​ഭം കൊ​യ്യു​മ്പോ​ൾ ഇ​വി​ടു​ത്തെ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ കാ​ണാ​ൻ സ​ർ​ക്കാ​രും ക​മ്പ​നി​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ക​രാ​റ​നു​സ​രി​ച്ച് ഉ​ള്ള ഒ​രു പ്ര​വൃത്തി​യും കാ​ണു​ന്നി​ല്ല. സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് യാ​ഥാ​ർ​ഥ്യം ആ​കു​ന്നി​ല്ല.പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ല്ലാ​തെ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കും എ​ന്നു​പോ​ലും അ​ധി​കൃ​ത​രി​ൽ നി​ന്നും ഒ​രു ഉ​റ​പ്പും ല​ഭ്യ​മാ​കു​ന്നി​ല്ല.
600 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ദേ​വാ​ല​യ​വും പാ​ര​മ്പ​ര്യ​വും മ​റ​ന്നു​കൊ​ണ്ടാ​ണ് അ​ധി​കൃ​ത​ർ കോ​വി​ൽ​ത്തോ​ട്ട​ത്തോ​ട് അ​നീ​തി പു​ല​ർ​ത്തു​ന്ന​ത്. ശ​രി​യാ​യ ന​ഷ്ട​പ​രി​ഹാ​രം കോ​വി​ൽ​തോ​ട്ടം നി​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ആ​ളു​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്താ​നും ഭി​ന്നി​പ്പി​ക്കാ​നു​മാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്.
അ​ശാ​സ്ത്രീ​യ​മാ​യ ഖ​ന​ന​മാ​ണ് കോ​വി​ൽ​തോ​ട്ട​ത്ത് ന​ട​ന്നി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യേ​യും ക​ട​ലി​നെ​യും കാ​യ​ലി​നെ​യും ക​മ്പ​നി​യു​ടെ മാ​ലി​ന്യം ത​ള്ളി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മ​ത്സ്യ​സ​മ്പ​ത്തി​നെ ന​ശി​പ്പി​ക്കു​ന്നു. ഇ​തി​നു കാ​ര​ണം ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യാ​ണ്. ഒ​രു മു​ന്ന​ണി​യും സ​ഹാ​യി​ച്ചി​ട്ടി​ല്ല .ഇ​ത് നി​രാ​ശ​യോ​ടെ​യാ​ണ് പ​റ​യേ​ണ്ടി​വ​രു​ന്ന​തെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.
ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഒ​രു പാ​ലം കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ളു​ടെ ഒ​രു ചി​ര​കാ​ല സ്വ​പ്ന​മാ​ണ്. ഈ ​സ്വ​പ്ന​ത്തെ ത​ക​ർ​ക്കു​വാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും കോ​വി​ൽ​ത്തോ​ട്ടം നി​വാ​സി​ക​ൾ എ​തി​ര​ല്ല. പാ​ലം നി​ർ​മാ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള​റോ​ഡ് സ്കൂ​ളി​ന് തെ​ക്കു വ​ശ​ത്തുകൂ​ടി ആ​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.