ആ​ർ​ഷ​ഭാ​ര​ത​ സം​സ്കാ​ര ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ഷാ​ഹി​ദാ ക​മാ​ൽ
Sunday, March 24, 2019 11:26 PM IST
കൊ​ല്ലം : എ​ല്ലാ മ​ത​ങ്ങ​ളി​ലേ​യും സം​സ്കാ​ര​ങ്ങ​ളി​ലേ​യും നന്മയെ സ്വാം​ശീ​ക​രി​ക്കാ​ൻ ആ​ർ​ഷ​ഭാ​ര​ത പൈ​തൃ​കം ന​മ്മു​ക്ക് കാ​ണി​ച്ചു ത​ന്ന തു​റ​വി​യു​ടെ മ​നോ​ഭാ​വം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യാ​ൽ മാ​ത്ര​മെ ഭാ​ര​ത​ത്തി​ന്‍റെ നാ​ന​ാത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ത​നി​മ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​വെ​ന്ന് ഷാ​ഹി​ദ​ാക​മാ​ൽ പ​റ​ഞ്ഞു.
മ​രി​യ​ൻ വി​ധ​വാ മൂ​വ്മെ​ന്‍റി​ന്‍റെ വാ​ർ​ഷി​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
എ​ല്ലാ മ​ത, സം​സ്കാ​ര​ങ്ങ​ളു​ടേ​യും പ​ഠ​നം കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ചാ​ൽ മാ​ത്ര​മെ നന്മയി​ലും സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ത​ല​മു​റ​യെ ന​മു​ക്ക് വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​. വി​ധി​യെ പ​ഴി​യ്ക്കാ​തെ സ​മൂ​ഹ​ത്തി​നാ​യി നന്മ ചെ​യ്യാ​ൻ വി​ധ​വ​ക​ൾ​ക്കും സാ​ധി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
മ​രി​യ​ൻ വി​ധ​വാ മൂ​വ്മെ​ന്‍റ് കൊ​ല്ലം രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ലാ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കൊ​ല്ലം രൂ​പ​താ എ​പ്പി​സ്ക്കോ​പ്പ​ൽ വി​കാ​രി റ​വ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ, കൊ​ല്ലം രൂ​പ​താ ബിസിസി​കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് പ​രി​ശ​വി​ള, ജെ​സ്ല​റ്റ് ന​സ്ര​ത്ത്, വി​മ​ല ക്രി​സ്റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ർ​ധനരാ​യ വി​ധ​വ​ക​ൾ​ക്ക് ത​യ്യ​ൽ മെ​ഷീ​നും മ​റ്റ്് തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.