ജ​ല​വി​ത​ര​ണം നി​ല​ച്ചു ; നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Sunday, March 24, 2019 11:35 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​ര​ണ​പ്പാ​റ, ചേ​കാ​ടി, ആ​ത്താ​റ്റു​കു​ന്ന്, അ​പ്പ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ൾ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം നി​ല​ച്ച​താ​ണ് കു​ടി​നീ​ർ ക്ഷാ​മ​ത്തി​നു കാ​ര​ണം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. താ​മ​സ​സ്ഥ​ല​ത്തി​നു വ​ള​രെ അ​ക​ലെ​നി​ന്നാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

ആ​ഴ്ച​ക​ൾ മു​ന്പ് മു​ട​ങ്ങി​യ​താ​ണ് ജ​ല​വി​ത​ര​ണം. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു കു​ലു​ക്ക​മി​ല്ല.

സ​ബ് ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യും ഫ​ലം ചെ​യ്തി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്നി​ല്ല.