മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലാ​കും: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
Sunday, March 24, 2019 11:35 PM IST
മാ​ന​ന്ത​വാ​ടി:​മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്നു മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​ൻ ഡ​യാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ യു​പി​എ അ​ധി​കാ​ര​ത്തി​ൽ വ​ര​ണം.​യു​പി​എ​യ്ക്കു ഭ​ര​ണം ല​ഭി​ച്ചാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.
അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തു പ​തി​നാ​ലാ​യി​രം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളി​ൽ എ​ഴു​പ​തു ശ​ത​മാ​ന​വും ത​ക​ർ​ന്നു. നാ​ല​ര​ക്കോ​ടി​യോ​ളം പേ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​യി. 2018ൽ ​മാ​ത്രം ഒ​രു 1.1 കോ​ടി പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി. ഈ ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന സാം​പി​ൾ സ​ർ​വേ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ഴ്ത്തി​യി​രി​ക്ക​യാ​ണ്.
സം​സ്ഥാ​ന​ഭ​ര​ണം തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ​ന്ന് കേ​ര​ള​ജ​ന​ത വി​ല​യി​രു​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. വ​ട​ക​ര​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ കെ. ​മു​ര​ളീ​ധ​ര​ൻ ജ​യി​ച്ച​താ​യും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. എ. ​ക​രീം, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. ഭൂ​പേ​ഷ്, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ജ​വ​ഹ​ർ, എ​ഐ​സി​സി അം​ഗ​ങ്ങ​ളാ​യ കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.