കേ​സും വി​ചാ​ര​ണ​യും ദൈ​വി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗം: ഫാ.​തേ​ര​കം
Sunday, March 24, 2019 11:37 PM IST
മാ​ന​ന്ത​വാ​ടി: കൊ​ട്ടി​യൂ​ർ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സും വി​ചാ​ര​ണ​യും ത​ന്നെ​ക്കു​റി​ച്ചു​ള്ള ദൈ​വി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം. വ്യാ​പാ​ര​ഭ​വ​നി​ൽ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ യി​ൽ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ത​ന്നെ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ര​പ​രാ​ധി​ത്വം കോ​ട​തി​യി​ൽ തെ​ളി​ഞ്ഞു. കേ​സും വി​ചാ​ര​ണ​യും വ്യ​ക്തി​ശു​ദ്ധീ​ക​ര​ണ​ത്തി​നും ആ​ത്മീ​യ​ന​വീ​ക​ര​ണ​ത്തി​നും സ​ഹാ​യ​ക​മാ​യ​താ​യും ഫാ.​തേ​ര​കം പ​റ​ഞ്ഞു.
ഫാ.​തേ​ര​ക​വു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന​വ​രാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. സാ​മൂ​ഹി​ക​നീ​തി​ക്കും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കും​വേ​ണ്ടി കൂ​ടു​ത​ൽ ഉ​ണ​ർ​വോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഫാ.​തേ​ര​ക​ത്തി​നു ക​ഴി​യ​ട്ടെ​യെ​ന്നു കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, ദേ​ശീ​യ അ​ധ്യാ​പ​ക ജേ​താ​വ് മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, കെ. ​നാ​രാ​യ​ണ​ൻ, ഫാ.​ബി​ജു ക​റു​ക​പ്പ​ള്ളി​ൽ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​എ. ആ​ൻ​റ​ണി, കെ.​ജെ. ലോ​റ​ൻ​സ്, ജോ​സ് മു​ട്ടു​മ​ന, ഇ.​എം. ജോ​സ്, ബേ​ബി പെ​രു​ന്പി​ൽ, ബാ​ബു ഫി​ലി​പ്പ്, ജ​യിം​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.