സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കു​ര​ങ്ങു​പ​നി മ​ര​ണം
Sunday, March 24, 2019 11:37 PM IST
ക​ൽ​പ്പ​റ്റ: 2015നു ​ശേ​ഷം സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കു​ര​ങ്ങു​പ​നി മ​ര​ണ​മാ​ണ് തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ബേ​ഗു​ർ കോ​ള​നി​യി​ലെ സു​ന്ദ​ര​ന്‍റേ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു 27കാ​ര​നാ​യ സു​ന്ദ​ര​ന്‍റെ മ​ര​ണം.
2015ൽ ​വ​യ​നാ​ട്ടി​ൽ 11 പേ​രു​ടെ ജീ​വ​നെ​ടു​ത്ത കു​ര​ങ്ങു​പ​നി ജി​ല്ല​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മൊ​ഗ ജി​ല്ല​യി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ സ്വ​ദേ​ശി​യാ​യ 36കാ​ര​നി​ലാ​ണ് രോ​ഗം ക​ണ്ട​ത്. ജ​നു​വ​രി 20നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത സാം​പി​ൾ മ​ണി​പ്പാ​ൽ വൈ​റോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ര​ങ്ങു​പ​നി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.
ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ കാ​പ്പി​സെ​റ്റ്, വ​ണ്ടി​ക്ക​ട​വ്, ദേ​വ​ർ​ഗ​ദ്ദ, ചീ​യ​ന്പം 73, മാ​ത​മം​ഗ​ലം, ചെ​ത​ല​യം, കോ​ളി​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 2015ൽ ​പ്ര​ധാ​ന​മാ​യും കു​ര​ങ്ങു​പ​നി പ​ട​ർ​ന്ന​ത്. ദേ​വ​ർ​ഗ​ദ്ദ കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ഓ​മ​ന​യു​ടേ​താ​ണ്(46) ആ​ദ്യം സ്ഥി​രീ​ക​രി​ച്ച കു​ര​ങ്ങു​പ​നി മ​ര​ണം. കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ രോ​ഗം പി​ടി​പെ​ട്ടു ആ​ശ വ​ർ​ക്ക​ർ ബ​ത്തേ​രി കു​പ്പാ​ടി ക​യ്യാ​ല​യ്ക്ക​ൽ സു​ലൈ​ഖ​യും (45)മ​രി​ച്ചു. മ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് കു​ര​ങ്ങു​പ​നി​യാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
2013ലും ’14​ലും വ​യ​നാ​ട്ടി​ൽ ഓ​രോ കു​ര​ങ്ങു​പ​നി കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. 2016ൽ ​മു​ള്ള​ൻ​കൊ​ല്ലി പാ​റ​ക്ക​ട​വി​ൽ ഒ​രു കു​ര​ങ്ങു​പ​നി കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. മാ​ൻ, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ ശ​രീ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന ചെ​ള്ളു​ക​ളി​ലൂ​ടെ പ​ട​രു​ന്ന​താ​ണ് കു​ര​ങ്ങു​പ​നി. ഈ ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള നാ​മ​മാ​ത്ര സം​വി​ധാ​നം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ജ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലു​ണ്ട്.
ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ ഏ​ഴു പേ​ർ​ക്കാ​ണ് കു​ര​ങ്ങു​പ​നി പി​ടി​പെ​ട്ട​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ ക​ർ​ണാ​ട​ക​യി​ലാ​ണ് താ​മ​സം. കു​ര​ങ്ങു​പ​നി മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക പ​റ​ഞ്ഞു.