എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡുകൾ ന​ശി​പ്പി​ച്ച നി​ല​യി​ല്‍
Sunday, March 24, 2019 11:58 PM IST
പേ​രാ​മ്പ്ര‌: പേ​രാ​മ്പ്ര​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച നി​ല​യി​ല്‍. വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​ന​ര്‍​ഥി പി. ​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ക​ല്ലോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ആ​റോ​ളം ബോ​ര്‍​ഡു​ക​ളാ​ണ് മു​ഴു​വ​നാ​യി കീ​റി ന​ശി​പ്പി​ച്ച​ത്. ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പേ​രാ​മ്പ്ര വെ​സ്റ്റ് ക​മ്മി​റ്റി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ല്ലോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​മാ​ധ​ന അ​ന്ത​രീ​ക്ഷം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ദാ​പു​രം: നാ​ദാ​പു​രം, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​ന്‍റെ തെ​ത്തെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് നാ​ദാ​പു​രം ക​സ്തൂ​രി​ക്കു​ളം, ക​ക്കം വെ​ള്ളി, ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, ചേ​ല​ക്കാ​ട് പൗ​ര്‍​ണ​മി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ച​ാര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​ത്. വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ത്രി​യു​ടെ മ​റ​വി​ല്‍ സ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ പ്ര​ച​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.