ക​രി​യാ​ത്തും​പാ​റ​യി​ൽ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്
Sunday, March 24, 2019 11:58 PM IST
കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ​യി​ലും സ​മീ​പ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന പു​ഴ​യു​ടെ മീ​ൻ​മു​ട്ടി, ഉ​ര​ക്കു​ഴി​ഭാ​ഗ​ങ്ങ​ളും മ​ലി​ന​മാ​കു​ന്ന​തി​നെ​തി​രേ ക​രി​യാ​ത്തും​പാ​റ​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നുമെത്തുന്ന സ​ന്ദ​ർ​ശ​കർ പു​ഴ​യി​ൽ ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു​വെ​ന്നാണ് പ്രധാന പരാതി. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടിക്കു ന്നതും ല​ഹ​രി വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് ഇ​വി​ടെ എ​ത്തു​ന്ന​വ​ർ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രു​ടെ സ്വൈ​ര്യ​ജീ​വി​തം കെ​ടു​ത്തു​ന്നു​വെ​ന്നും പ​രാ​തിയുണ്ട്.
ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യും പ​രി​സ​ര​ങ്ങ​ളും മ​ലി​ന​മാ​ക്കു​ന്ന​ത് മൂ​ലം സ​മീ​പ​മു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ​ക്കും ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല സ്രോ​ത​സാ​യ ഡാം ​റി​സ​ർ​വോ​യ​റും മ​ലി​ന​മാ​കാ​ൻ ഇ​ട​യാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡ് മെ​ംബർ ജോ​സ് വെ​ളി​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​രി​യാ​ത്തും​പാ​റ​യി​ൽ യോ​ഗം ചേ​ർ​ന്നു.
കൂ​രാ​ച്ചു​ണ്ട് എ​സ്ഐ വി​ജേ​ഷ്, ജേ​ക്ക​ബ് പ​ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​വോ​സ് മാ​ത്യു, റെ​ജി പു​ന്ന​റ വി​ള, ബെ​ന്നി പു​ല്ല​ൻ​കു​ന്നേ​ൽ, ബാ​ബു എ​ട​ത്തൊ​ടി, ജോ​യി മ​ണ​ലോ​ടി എ​ന്നി​വ​ര​ട​ങ്ങി​യ മു​പ്പ​തം​ഗ ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള വി​പു​ല​മാ​യ യോ​ഗം ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.