പി​ഷാ​രി​കാ​വ് സ​ന്നി​ധി​യി​ലെ സ്ഥാ​നാ​ർ​ഥി സം​ഗ​മം കൗ​തു​ക​മാ​യി
Sunday, March 24, 2019 11:59 PM IST
കൊ​യി​ലാ​ണ്ടി‌: കൊ​ല്ലം പി​ഷാ​രി​കാ​വ് ക്ഷേ​ത്ര​ത്തി​ലെ കാ​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റ​ദി​ന​മാ​യ ഇ​ന്ന​ലെ യു​ഡി​എ​ഫ് - എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിക​ൾ വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യു​മാ​യി മു​ഖാ​മു​ഖം.
ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​യ കെ. ​മു​ര​ളീ​ധ​ര​നേ​യും വി.​കെ. സ​ജീ​വ​നേ​യും തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഭ​ക്ത​ജ​നം ചു​റ്റും കൂ​ടി. കെ. ​മു​ര​ളീ​ധ​ര​നെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​വി. സു​ധാ​ക​ര​ൻ, യു. ​രാ​ജീ​വ​ൻ, എ​ൻ. സു​ബ്ര​ര​ഹ്മ​ണ്യ​ൻ, വി.​പി. ഭാ​സ്ക്ക​ര​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ അ​നു​ഗ​മി​ച്ചി​രു​ന്നു.
സ​ജീ​വ​നൊ​പ്പം വാ​യ​നാ​രി വി​നോ​ദ്, എ.​പി. രാ​മ​ച​ന്ദ്ര​ൻ, വി. ​സ​ത്യ​ൻ, ടി.​കെ. പ​ത്മ​മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. "കോ​ലീ​ബി " സ​ഖ്യം വ​ട​ക​ര​യി​ലും പ്ര​ബ​ല​മാ​ണെ​ന്ന ആ​രോ​പ​ണം കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​രു സ്ഥാ​നാ​ർ​ഥിക​ളും വോ​ട്ട​ഭ്യ​ർ​ഥന​യു​മാ​യി എ​ത്തി​യ​ത്. വോ​ട്ട​ഭ്യ​ർ​ഥന​യ്ക്കി​ട​യി​ൽ ഇ​രു​വ​രും മു​ഖാ​മു​ഖം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത് കൗ​തു​ക​മാ​യി. വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് പി​ഷാ​രി​കാ​വി​ൽ ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്.
പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി പി​ഷാ​രി​കാ​വ് സ​ന്നി​ധി​യി​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സൗ​ഹാ​ർ​ദ്ദ പ​ര​മാ​യ വോ​ട്ട​ഭ്യ​ർ​ഥന വോ​ട്ട​മാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.