ര​വി വ​ര്‍​മ്മ മാ​സ്റ്റ​ര്‍ സാ​ഹി​ത്യ പു​ര​സ്‌​കാരം വി​ത​ര​ണം ചെ​യ്തു
Sunday, March 24, 2019 11:59 PM IST
പേ​രാ​മ്പ്ര: ഭാ​ഷാ​ശ്രീ മു​ന്‍ മു​ഖ്യ പ​ത്രാ​ധി​പ​ര്‍ ആ​ര്‍.​കെ. ര​വി വ​ര്‍​മ്മ മാ​സ്റ്റ​ര്‍ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ഉ​ണ്‍​മ പ​ത്രാ​ധി​പ​ര്‍ നൂ​റ​നാ​ട് മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ഷാ​ശ്രീ മു​ഖ്യ പ​ത്രാ​ധി​പ​ര്‍ പ്ര​കാ​ശ​ന്‍ വെ​ള്ളി​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ശ​സ്ത സി​നി​മാ നാ​ട​ക ന​ട​ന്‍ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഡോ. ​അ​ശോ​ക​ന്‍ നൊ​ച്ചാ​ട് (കൃ​തി സ്ത്രീ ​സ​മ​കാ​ലീ​ന സ​മൂ​ഹ​ത്തി​ല്‍), മ​ധു പ​ന​ക്കാ​ട് (കൃ​തി സ്വ​ര്‍​ണ ഗു​ളി​ക​ക​ള്‍), ഡോ. ​മി​നി എ​ബ്ര​ഹാം (ജ്യോ​തി​ഷ ഭാ​ഷ വ്യ​വ​ഹാ​രാ​പ​ഗ്ര​ഥ​നം), പ്രേം ​കു​മാ​ര്‍ ക​ണ്ണോം (കൃ​തി ആ​ള്‍​മ​രം), ഗ്രീ​ഷ്മ (പി​ന്‍​വാ​ങ്ങു​ന്ന വാ​ക്കു​ക​ള്‍), സു​രേ​ഷ് മേ​പ്പ​യ്യൂ​ര്‍ (നാ​ട​കം അ​ശോ​ക ച​ക്രം), മ​ധു​സൂ​ദ​ന​ന്‍ ചെ​റു​ക്കാ​ട് (കൃ​തി നേ​ര്‍​ക്കാ​ഴ്ച), രാ​മ​കൃ​ഷ്ണ​ന്‍ സ​ര​യു (മ​ഴ മേ​ഘ​ങ്ങ​ളു​ടെ താ​ഴ്‌​വ​ര ക​വി​താ സ​മാ​ഹാ​രം), ജാ​ഫ​ര്‍ ച​ളി​ക്കോ​ട് (വെ​ളി​പാ​ടു പു​സ്ത​കം ക​വി​ത​ക​ള്‍) എ​ന്നി​വ​ര്‍ പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.
ര​വി​വ​ര്‍​മ്മ മാ​സ്റ്റ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കോ​ളി​യോ​ട്ട് മാ​ധ​വ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. നൂ​റ​നാ​ട് മോ​ഹ​ന​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്‌​ക്കാ​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ക്കോ​ടി ഏ​റ്റു​വാ​ങ്ങി. വി.​പി. ഏ​ലി​യാ​സ് പു​ര​സ്‌​ക്കാ​ര കൃ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് പ്ര​സം​ഗി​ച്ചു.