സ​ഹ​പാ​ഠി​ക​ള്‍​ക്ക് കു​ട നി​ര്‍​മിച്ച് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി
Sunday, March 24, 2019 11:59 PM IST
നാ​ദാ​പു​രം: സ​ഹ​പാ​ഠി​ക​ള്‍​ക്ക് കു​ട​ക​ള്‍ നി​ര്‍​മിചച്ചുന​ല്‍​കി വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് വ​ള​യം യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി റി​ഷി​ന്‍​ദേ​വ്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ കു​ട നി​ര്‍​മാ​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് റി​ഷി​ന്‍​ദേ​വാ​യി​രു​ന്നു.
റി​ഷി​ന്‍​ദേ​വി​ന്‍റെ ക​ഴി​വ് മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ര്‍ ന​ല്ല പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കി​യ​തോ​ടെ സ​ഹ​പാ​ഠി​ക​ള്‍​ക്ക് കു​ട​ക​ള്‍ നി​ര്‍​മിച്ച് ന​ല്‍​കാ​ന്‍ ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍ സ​ന്ന​ദ്ധ​നാ​കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് പി​ടി​എ യോ​ഗ​ത്തി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​ട നി​ര്‍​മിക്കാ​നു​ള്ള ദൗ​ത്യം റി​ഷി​ന്‍ ഏ​റ്റെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കു​ട​ക​ള്‍ നി​ര്‍​മിച്ച് റി​ഷി​ന്‍ സ്‌​കൂ​ളി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കു​ട നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ണം സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​ഹ​പാ​ഠി​ക്ക് ഒ​രു കു​ട പ​ദ്ധ​തി എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കെ. ദേ​വി അ​ധ്യ​ക്ഷ​ത വഹിച്ചു. കെ. ​ഗം​ഗാ​ധ​ര​ന്‍, പി.​പി.പ്ര​മീ​ള, വി.​കെ. അ​നി​ല, ടി.​ഇ. കൃ​ഷ്‌​ല​ത, വി. ​ബി​ജു സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ശ്ര​യ മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​കൂ​ളി​ലെ മ​റ്റ് കൂ​ട്ടു​കാ​ര്‍​ക്ക് അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് അ​വ​ശ്യ​മാ​യ കു​ട​ക​ളും ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ക​ള​ര്‍ കു​ട​ക​ളും സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് റി​ഷി​ന്‍ ദേ​വ്.
വ​ള​യം സ്വ​ദേ​ശി തു​വ​ര വീ​ട്ടി​ല്‍ സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും ര​ജി​ഷ യു​ടെ​യും മ​ക​നാ​ണ്.