നിരോധിത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, March 25, 2019 12:06 AM IST
മ​ഞ്ചേ​രി : മൊ​റ​യൂ​രി​ലെ ക​ട​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​ൻ​സും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ഒ​ഴു​കൂ​ർ പാ​ല​ത്തി​ങ്ങ​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി, ഒ​ഴു​കൂ​ർ ന​ര​വ​ത്തെ ജി​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്ത് ജ​യ​പ്ര​കാ​ശി​ന്‍റെ ക​ട എ​ന്നി​വ​യി​ൽ നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ള്‌ പി​ടി​കൂ​ടി​യ​ത്. മൊ​റ​യൂ​ർ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ന് കൈ​മാ​റി. റി​ഫ​ബേ​ക്ക​റി, നന്മ ​സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു പ​ഴ​കി​യ പാ​ലും പി​ടി​കൂ​ടി. പാ​ൽ ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. മോ​ങ്ങ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് പൊ​തു ഓ​ട​യി​ലേ​ക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ട്ട​തി​നു ഉ​ട​മ​യി​ൽ നി​ന്നു 500 രൂ​പ പി​ഴ ഈ​ടാ​ക്കി. പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ളി​ൽ നി​ന്നു 650 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​ക​ൾ​ക്കു മൊ​റ​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി. ​കു​ഞ്ഞ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ന​ദീ​ർ അ​ഹ്മ​ദ്, ശാ​ന്തി​ഭൂ​ഷ​ണ്‍, അ​ബ്ദു​ൾ​റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വ​ല​ന്പൂ​ർ: വ​ല​ന്പൂ​രി​ലെ കെ.​ടി സ്റ്റോ​ർ എ​ന്ന ക​ട​യി​ൽ നി​ന്നു ല​ഹ​രി ഹാൻസ്പി​ടി​കൂ​ടി. ക​ട​യു​ട​മ വ​ല​ന്പൂ​ർ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫി (59) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​ഐ രാ​ജേ​ഷ്, എ​സ​ഐ ജ​യേ​ഷ് ബാ​ല​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, വി​പി​ൻ ച​ന്ദ്ര​ൻ, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ അ​റ​സ്റ്റു ചെ​യ്ത​ത്.