ഫൈ​വ്സ് ഫുട്ബോ​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, March 25, 2019 12:06 AM IST
നി​ല​ന്പൂ​ർ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​സ​ലാം പാ​റ​ക്ക​ൽ, മൂ​ർ​ക്ക​ൻ മാ​നു, റെ​നീ​ഷ് കാ​വാ​ട്, സം​സീ​ർ പാ​ത്തി​പ്പാ​റ, ജ​രീ​ർ ബാ​ബു, യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ൽ, നി​സാ​ർ ആ​ലു​ങ്ങ​ൽ, ഷ​ബീ​ർ ച​ന്ത​ക്കു​ന്ന്, ഫ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ഫ്സി ച​ന്ത​ക്കു​ന്ന് വി​ന്നേ​ഴ്സ് ക​പ്പ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​നം യു​ണൈ​റ്റ​ഡ് മ​ണ​ലോ​ടി നേ​ടി. ടീ​മു​ക​ളു​ടെ പ​ക്ക​ൽ നി​ന്നു സ്വ​രൂ​പി​ച്ച പ​ണം പ്ര​ദേ​ശ​ത്തെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത ആ​ളു​ക​ളി​ലേ​ക്കു എ​ത്തി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.