പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ട​ൻ ന​ട​പ​ടി
Monday, March 25, 2019 12:08 AM IST
മ​ല​പ്പു​റം: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​നെ​തി​രെ മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ങ്ങി​യ​തോ​ടെ പ​രാ​തി​ക​ളോ​ട് വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സ്ക്വാ​ഡു​ക​ൾ. സി ​വി​ജി​ൽ എ​ന്ന പേ​രി​ലു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്സൈ​റ്റ് സം​വി​ധാ​ന​വു​മൊ​രു​ങ്ങി​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ളി​ൽ 100 മി​നു​റ്റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്.
രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​ജ്ജീ​ക​രി​ച്ച​ത്. പ്ലേ​സ്റ്റോ​റി​ൽ നി​ന്നു സി ​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ത​ത്സ​മ​യം മാ​ത്ര​മേ തെ​ളി​വു സ​ഹി​തം പ​രാ​തി​ക​ൾ അ​പ്ലോ​ഡ് ചെ​യ്യാ​നാ​കൂ. അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ൾ, ഫോ​ട്ടോ​ക​ൾ എ​ന്നി​വ പ​രാ​തി​ക്കൊ​പ്പം തെ​ളി​വാ​യി ന​ൽ​കാം. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​പ്ലോ​ഡ് ചെ​യ്യു​ന്ന പ​രാ​തി​ക​ൾ മ​ല​പ്പു​റം ക​ള​ക​ട​റേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ലെ സി ​വി​ജി​ൽ സെ​ല്ലി​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഞ്ചു മി​നി​റ്റി​ന​കം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ക്വാ​ഡു​ക​ൾ​ക്കു കൈ​മാ​റും. സ്ക്വാ​ഡു​ക​ൾ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി പ​രാ​തി സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി 45 മി​നു​റ്റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ആ​വ​ശ്യ​ഘ​ട്ട​ത്തി​ൽ പ​രാ​തി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു കൈ​മാ​റാം.
അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ട​പ​ടി​യെ​ടു​ത്തു റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​ത്തു മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ്, ഫ്ല​യി​ംഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​ർ​വെ​ല​ൻ​സ്, വീ​ഡി​യോ സ​ർ​വെ​ല​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 176 സ്ക്വാ​ഡു​ക​ളാ​ണ് ചു​മ​ത​ല​യി​ലു​ള്ള​ത്.
ക​ള​ക്ട​റേ​റ്റി​ലെ സി ​വി​ജി​ൽ സെ​ല്ലി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ര​ണ്ടു വീ​തം ജീ​വ​ന​ക്കാ​രും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നും ചു​മ​ത​ല​യി​ലു​ണ്ടാ​കും. ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ.​വി ബി​നീ​ഷി​നാ​ണ് മേ​ൽ​നോ​ട്ട​ചു​മ​ത​ല. മാ​ർ​ച്ച് 18 മു​ത​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പു​തി​യ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. സി ​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ-​വെ​ബ് സൈ​റ്റ്’ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ലെ വൈ​കീ​ട്ട് വ​രെ ല​ഭി​ച്ച​ത് 112 പ​രാ​തി​ക​ളാ​ണ്.
ഇ​തി​ൽ 83 പ​രാ​തി​ക​ളി​ൽ അ​ത​തു സ്ക്വാ​ഡു​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 17 കേ​സു​ക​ൾ പ​രി​ഗ​ണ​ന​യി​ലാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ലാ​യും ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും മ​റ്റു പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സ്ഥാ​പി​ച്ച​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​വ​യി​ൽ കൂ​ടു​ത​ൽ.
പ​ണം, മ​ദ്യം എ​ന്നി​വ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്ക​ൽ, അ​ന​ധി​കൃ​ത​മാ​യി പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ക്കെ​തി​രെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സി ​വി​ജി​ൽ മു​ഖേ​ന തെ​ളി​വു സ​ഹി​തം പ​രാ​തി ന​ൽ​കാം.