തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Monday, March 25, 2019 12:08 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഐ​സി.​ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​സി​ഐ​ടി​യു)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. കോ​ർ​പ്പ​റേ​റ്റ് പ്രീ​ണ​ന ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ ബി​ജെ​പി.​സ​ർ​ക്കാ​രി​നെ പി​ന്ത​ള്ളി ഇ​ട​തു​പ​ക്ഷ​ത്തി​നു സ്വാ​ധീ​ന​മു​ള്ള മ​തേ​ത​ര സ​ർ​ക്കാ​രി​നാ​യി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​പി.​സു​മ​തി, മാ​ത്യു കാ​രാം​വേ​ലി, സി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​റി​തേ​ഷ്, എം.​പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.