സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രെ നേരിൽ ക​ണ്ട് ശോ​ഭാ സു​രേ​ന്ദ്ര​ൻ
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​നം ഒ​ഴി​വാ​ക്കി. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള സാ​മു​ദാ​യി​ക സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രെ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടു​ന്ന​തി​നാ​യാ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​ന​ത്തി​ന് അ​വ​ധി ന​ൽ​കി​യ​ത്.
അ​തേ​സ​മ​യം വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ത്തും ചു​മ​രെ​ഴു​തി​യും പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ അ​ണി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ സ്ഥാ​നാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലും പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി​യി​ൽ ന​ട​ക്കു​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.