ചി​ത്ര​ര​ച​നാ​മ​ത്സ​രം ഏ​പ്രി​ൽ അ​ഞ്ചി​ന്
Monday, March 25, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ 15 വ​രെ ക​ന​ക​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ഡി​യാ ആ​ൻ​ഡ് നേ​ച്വ​ർ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ക​ന​കോ​ത്സ​വം ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തു​ന്നു.
ഏ​പ്രി​ൽ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ അ​ഞ്ചു വ​രെ ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ൽ കെ​ജി, എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. കെ​ജി, എ​ൽ​പി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് വി​ഷ​യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​ഷ​യം മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​ന്പ് ന​ൽ​കും.
വ​ര​യ്ക്കാ​നു​ള്ള ക​ട​ലാ​സ് സം​ഘാ​ട​ക​സ​മി​തി ന​ൽ​കും. മ​റ്റു സാ​മ​ഗ്രി​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. അ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സൂ​ര്യ​കാ​ന്തി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ന​കോ​ത്സ​വം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും.